പതഞ്ജലി 1,000 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: November 29, 2015

Patanjali-Logo-Big

ഹരിദ്വാർ : ബാബ രാംദേവിന്റെ പതഞ്ജലി ബ്രാൻഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ വിപുലീകരണത്തിനായി 1,000 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഹരിദ്വാറിന് പുറമെ ദക്ഷിണേന്ത്യയിൽ പ്ലാന്റ് സ്ഥാപിച്ചു കൊണ്ട് വിപണി വികസിപ്പിക്കാനാണ് പതഞ്ജലിയുടെ ലക്ഷ്യം.

പുതിയ ഉത്പന്നങ്ങൾക്ക് പുറമെ ഇ-കൊമേഴ്‌സ്, കയറ്റുമതി രംഗങ്ങളിലും ഊന്നൽ നൽകും. 2015-16 ൽ 5,000 കോടി വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.