ദോഹയിൽ മെയ്ഡ് ഇൻ ചൈന എക്‌സിബിഷൻ

Posted on: November 28, 2015

Made-in-China-Exhibition-Do

ദോഹ : മെയ്ഡ് ഇൻ ചൈന എക്‌സിബിഷൻ ഡിസംബർ 14 മുതൽ 16 വരെ ദോഹ എക്‌സിബിഷൻ സെന്ററിൽ നടക്കും. നൂറിലേറെ ചൈനീസ് കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കും.

ഇൻഫ്രസ്ട്രക്ചർ, ടെക്‌നോളജി, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വൻകിട സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കാളികളാകും. സാനി ഹെവി മെഷീനറീസ് കമ്പനി, ഖത്തറിലെ ചൈനീസ് എംബസി, ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്.