അക്‌സിസ് ബാങ്ക് ഡാക്കയിൽ പ്രതിനിധി ഓഫീസ് തുറന്നു

Posted on: November 23, 2015

Axis-Bank-big

മുംബൈ : അക്‌സിസ് ബാങ്ക് ഡാക്കയിൽ പ്രതിനിധി ഓഫീസ് തുറന്നു. ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി വ്യാപാരം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഓഫീസ് തുറന്നതെന്ന് അക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് പി. മുഖർജി പറഞ്ഞു. തുടക്കത്തിൽ ട്രേഡ് ഫിനാൻസിനാണ് മുൻഗണന നൽകുന്നത്. അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് ബ്രാഞ്ചായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്‌സിസ് ബാങ്കിന് സിംഗപ്പൂർ, ഹോങ്കോംഗ്, ഡിഐഎഫ്‌സി ദുബായ്, കൊളംബോ, ഷാംഗായ്, എന്നിവിടങ്ങളിൽ ശാഖകളും ദുബായ്, അബുദാബി എന്നിവിടങ്ങളിൽ പ്രതിനിധി ഓഫീസുകളുമുണ്ട്. കൂടാതെ യുകെയിൽ സബ്‌സിഡയറിയുമുണ്ട്.