ടെന്നീസ് മാരത്തൺ ഗിന്നസ് റെക്കോർഡ് ഇട്ടു

Posted on: November 15, 2015

24--HourTennis-Maratn-Marioദുബായ് : എഡിഐബി 24 മണിക്കൂർ ടെന്നീസ് മാരത്തൺ ഏറ്റവും കൂടുതൽ കളിക്കാരെ പങ്കെടുപ്പിച്ച് പുതിയ ഗിന്നസ് റെക്കോർഡ് നേടി. 2013 ലെ വിമ്പിൾടൺ ചാമ്പ്യൻ മരിയൻ ബാർട്ടോളി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15 ന് മാരത്തൺ ഉദ്ഘാടനം ചെയ്തു. രാത്രി 10.30 ടെ നിലവിലുള്ള റെക്കോർഡ് ഭേദിച്ചു.

മാരത്തണിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിമ്പിൾടൺ ചാമ്പ്യൻ മരിയൻ ബാർട്ടോളി പറഞ്ഞു. ദുബായിൽ ടെന്നീസ് വ്യാപിപ്പിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

24--HourTennis-Marathon-Winദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ടെന്നീസ് കോർട്ടിൽ നടന്ന മാരത്തണിൽ ആറ് ടീമുകളിലായി 76 കളിക്കാർ അണിനിരന്നു.മാരത്തൺ കാണാൻ വിദേശികളും യുഎഇ പൗരൻമാരും ഉൾപ്പടെ അനേകമാളുകൾ എത്തിയിരുന്നു. ഫിറ്റ്‌സ്‌ജെറാൾഡ് തബൂറ ആണ് മാരത്തണിൽ വിജയിച്ചത്. 2016 ജൂൺ 27 മുതൽ ജൂലൈ 10 വരെ ലണ്ടനിൽ നടക്കുന്ന വിമ്പിൾടൺ ചാമ്പ്യൻഷിപ്പ് കാണാനുള്ള സൗജന്യ അവസരമാണ് സമ്മാനം.

24-hour-Tennis-marathon-win

എഡിഐബി, ഹുവെയ്, പെപ്‌സി, ഗ്രാൻഡ് ഹയാത്ത്, ചാനൽ 4, ദുബായ് ടെന്നീസ് അക്കാദമി എന്നീ ആറ് ടീമുകളാണ് മാരത്തണിൽ പങ്കെടുത്തത്. ഷെരീഫ് ഇന്റർനാഷണൽ സ്‌പോർട്‌സ് മാനേജ്‌മെന്റും വെരസിറ്റി വേൾഡും ചേർന്നാണ് ടെന്നീസ് മാരത്തൺ സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മാരത്തൺ സമാപിച്ചു.