മിഡിൽഈസ്റ്റിലെ ആദ്യ ആപ്പിൾ സ്റ്റോറുകൾ യുഎഇയിൽ തുറന്നു

Posted on: October 30, 2015

Apple-Store-UAE-Big

ദുബായ് : അറബ് ലോകത്തെ ആദ്യ ആപ്പിൾ സ്റ്റോറുകൾ യുഎഇയിൽ തുറന്നു. ദുബായിലെ മാൾ ഓഫ് ദ എമിറേറ്റ്‌സിലും അബുദാബിയിലെ യാസ് മാളിലുമാണ് ആപ്പിൾ സ്റ്റോറുകൾ ആരംഭിച്ചിട്ടുള്ളത്. ആപ്പിൾ വാച്ചുകളും ഐഫോണുകളും ഉൾപ്പടെ 150 ലേറെ ഉത്പന്നങ്ങളാണ് ആപ്പിൾ സ്റ്റോറിൽ ലഭ്യമാണ്.

സ്‌റ്റോറുകൾ ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ തദേശീയരും ടൂറിസ്റ്റുകളും പ്രവാസികളും ഉൾപ്പെടയുള്ള ആപ്പിൾ പ്രേമികളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ആറ് മണിക്കൂർ ക്യു നിന്ന 14 കാരനായിരുന്നു യാസ് മാളിലെ ആപ്പിൾ സ്റ്റോറിലെത്തിയ ആദ്യ ഇടപാടുകാരൻ.

യുഎഇയിൽ രണ്ട് സ്റ്റോറുകൾ തുറന്നതോടെ ലോകമെമ്പാടുമുള്ള ആപ്പിൾ സ്റ്റോറുകളുടെ എണ്ണം 466 ആയി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആപ്പിൾ സിഇഒ ടിം കുക്ക് യുഎഇ സന്ദർശിച്ച് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.