റെഡ്‌ഐ ഫ്‌ളൈറ്റുമായി സ്‌പൈസ്‌ജെറ്റ്

Posted on: October 16, 2015

SPICEJET-BOEING-big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഡൽഹി – ബംഗലുരു, ഡൽഹി – നന്ദേദ് എന്നീ സെക്ടറുകളിൽ നവംബർ രണ്ടു മുതൽ റെഡ്‌ഐ ഫ്‌ളൈറ്റ് സർവീസ് ആരംഭിക്കും. നിരക്കു കുറഞ്ഞ രാത്രികാല വിമാനസർവീസുകളാണ് റെഡ്‌ഐ ഫ്‌ളൈറ്റുകൾ. ഇൻഡിഗോ ഇന്നലെ മുതൽ ഡൽഹി – മുംബൈ, ഡൽഹി – ചെന്നൈ, ഡൽഹി – ബംഗലുരു എന്നീ സെക് റുകളിൽ റെഡ്‌ഐ ഫ്‌ളൈറ്റുകൾ ആരംഭിച്ചിരുന്നു.

ഡൽഹിയിൽ നിന്നും രാത്രി ഒരു മണിക്ക് പുറപ്പെടുന്ന ഫ്‌ളൈറ്റ് (എസ്ജി 149) പുലർച്ചെ 3.40 ന് ബംഗലുരുവിലെത്തും. തുടക്കത്തിൽ തിങ്കൾ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിൽ മാത്രമെ സർവീസ് ഉണ്ടായിരിക്കുകയുള്ളു.

ഡൽഹിയിൽ നിന്നും രാത്രി 11.30 ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് (എസ്ജി 671) അർധരാത്രി 1.25 ന് നന്ദേദിൽ എത്തിച്ചേരും. തുടക്കത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമെ സർവീസ് ഉണ്ടായിരിക്കുകയുള്ളു.