ബോയിംഗ് ചൈനയിൽ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു

Posted on: October 14, 2015

Boeing-Aircraft-Big

ഷാംഗായ് : യുഎസ് വിമാനനിർമാണ കമ്പനിയായ ബോയിംഗ് ചൈനയിൽ ഫാക് ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. കിഴക്കൻ പ്രവിശ്യയായ സെജിയാംഗിലെ സൊഷാനിലായിരിക്കും പ്ലാന്റ്. 2034 ൽ 950 ബില്യൺ ഡോളർ വിലവരുന്ന 6,330 എയർക്രാഫ്റ്റുകൾ ചൈനയ്ക്കു വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ വിപണിനിഗമനം.

ബോയിംഗിന്റെ എതിരാളികളായ എയർബസിന് എ-320 വിമാനങ്ങളുടെ ഫൈനൽ അസംബ്ലി യൂണിറ്റ് തുറമുഖ നഗരമായ ടിയാൻജിനിലുണ്ട്. എ-330 വിമാനങ്ങൾക്ക് വേണ്ടി പുതിയ അസംബ്ലിലൈൻ ആരംഭിക്കാനും എയർബസിന് പരിപാടിയുണ്ട്.