ആംഗസ് ഡീറ്റണിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

Posted on: October 12, 2015

Angus-Deaton-Nobel-winner-2

സ്റ്റോക്ക്‌ഹോം : ബ്രിട്ടീഷ് ഇക്‌ണോമിസ്റ്റ് ആംഗസ് ഡീറ്റണിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള 2015 ലെ നൊബേൽ പുരസ്‌കാരം. 1945 ൽ എഡിൻബറോയിൽ ജനിച്ച ആംഗസ് ഡീറ്റൺ ഇപ്പോൾ അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിലാണ് സേവനമനുഷ്ഠിക്കുന്നത്.

ഉപഭോഗം, ദാരിദ്ര്യം, സമ്പത്ത് എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ആംഗസ് ഡീറ്റണിനെ സമ്മാനത്തിന് അർഹമാക്കിയതെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വ്യക്തമാക്കി.

എട്ട് മില്യൺ സ്വീഡിഷ് ക്രോണൊർ (978,000 യുഎസ് ഡോളർ) ആണ് സമ്മാനത്തുക. ഡിസംബർ 10 ന് സ്വീഡനിൽ നടക്കുന്ന വർണശബളമായ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.