ബന്ധൻ ബാങ്ക് 500 കോടി സമാഹരിക്കും

Posted on: October 11, 2015

Bandhan-Bank-new-Logo

കോൽക്കത്ത : ബന്ധൻ ബാങ്ക് മാർച്ചോടെ 500 കോടിയുടെ മൂലധനസമാഹരണം നടത്തും. നിലവിലുള്ള നിക്ഷേപകരിൽ നിന്നായിരിക്കും മൂലധനം കണ്ടെത്തുകയെന്ന് ബന്ധൻ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്രശേഖർ ഘോഷ് പറഞ്ഞു.

ഐഎഫ്‌സി, സിഡ്ബി, കാൽഡിയം ഇൻവെസ്റ്റ്‌മെന്റ് എന്നിവരാണ് നിലവിലുള്ള നിക്ഷേപകർ. 2016 മാർച്ചിൽ 628 ശാഖകളാണ് ലക്ഷ്യമെന്ന് ചന്ദ്രശേഖർ ഘോഷ് വ്യക്തമാക്കി.