മന്ദിരാ ബേദി വിനോദ് കുക്ക്‌വേർ ബ്രാൻഡ് അംബാസഡർ

Posted on: October 1, 2015

Vinod-Cookware-Mandira-Bediമുംബൈ : ബോളിവുഡ് താരവും ടിവി അവതാരകയുമായ മന്ദിരാ ബേദിയെ വിനോദ് കുക്ക്‌വേർ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ക്രിക്കറ്റ് അനലിസ്റ്റ്, സാരി ഡിസൈനർ തുടങ്ങി വിവിധ കർമ്മരംഗങ്ങളിൽ സജ്ജീവമായ മന്ദിരാ ബേദി അനുയോജ്യയായ ബ്രാൻഡ് അംബസഡറാണെന്ന് വിനോദ് കുക്ക്‌വേർ ഡയറക്ടർ സുനിൽ അഗർവാൾ പറഞ്ഞു.

രുചികരമായ ഭക്ഷണവും നല്ല ആരോഗ്യവും ലക്ഷ്യമിടുന്ന വിനോദ് കുക്ക് വേറുമായി സഹകരിക്കുന്നിൽ സന്തോഷമുണ്ടെന്ന് മന്ദിരാ ബേദി പറഞ്ഞു. മന്ദിര ബേദിയെ നായികയായി അവതരിപ്പിക്കുന്ന ടെലിവിഷൻ പരസ്യങ്ങളും ലോഞ്ചിംഗും പ്രമോഷൻസും രാജ്യവ്യാപകമായി നടത്താൻ വിനോദ് കുക്ക്‌വേർ ലക്ഷ്യമിടുന്നു.