കല്ലേൻ പൊക്കുടൻ അന്തരിച്ചു

Posted on: September 27, 2015

Kallen-Pokkudan-Big

കണ്ണൂർ : പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ (78) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കണ്ണൂർ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ടൽകാടുകൾ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പൊക്കുടന്റെ പ്രവർത്തനങ്ങൾ യുനെസ്‌കോയുടെ പരാമർശം നേടി. കണ്ടൽക്കാടുകളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കേരള സർക്കാരിന്റെ വനമിത്ര പുരസ്‌കാരവും ഹരിതവ്യക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2001 ൽ പിവി തമ്പി പുരസ്‌കാരം, 2012 ൽ ഭൂമി മിത്ര പുരസ്‌കാരം എന്നിവയും പൊക്കുടനെ തേടിയെത്തി.

കല്ലേൻ പൊക്കുടന്റെ നിര്യാണത്തിൽ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുശോചിച്ചു.