മൈക്രോസോഫ്റ്റ് അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് ലഭ്യമാക്കും

Posted on: September 27, 2015

Microsoft-CEO-Satya-Nadella

സാൻജോസ് : ഇന്ത്യയിലെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ ചെലവുകുറഞ്ഞ ബ്രോഡ് ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കാൻ സഹകരിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

എല്ലാത്തരം ബിസിനസുകൾക്കും ഗവൺമെന്റ് തലത്തിലും പ്രവർത്തനമികവും ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി സഹായിക്കും. വിവരസാങ്കേതിക മേഖലയിൽ കുറഞ്ഞചെലവിലുള്ള സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കാനുള്ള ചുവടുവയ്പ്പുകളാണ് ഉണ്ടാവേണ്ടതെന്ന് സത്യ നാദെല്ല ചൂണ്ടിക്കാട്ടി.