സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ സഹകരിക്കുമെന്ന് ഇസാഫ്

Posted on: September 26, 2015
Esaf-Chairman-Visiting-Oomm

ഇസാഫ് ബാങ്ക് ചെയർമാൻ കെ. പോൾ തോമസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കുന്നു. മന്ത്രി കെ. ബാബു, ഇസാഫ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാബു തോമസ് എന്നിവർ സമീപം.

തിരുവനന്തപുരം : സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇസാഫ് ബാങ്ക് സഹകരിക്കുമെന്ന് ബാങ്ക് ചെയർമാൻ കെ. പോൾ തോമസ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെ. പോൾ തോമസ് സന്നദ്ധത അറിയിച്ചത്.

ഭവന നിർമ്മാണം, തീരദേശ വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം, പ്രവാസിക്ഷേമം, വിദ്യാർത്ഥി-വനിത സ്വയം സംരംഭകത്വം എന്നീ മേഖലകളിൽ സർക്കാരുമായി ഇസാഫ് സഹകരിക്കും. ഇസാഫിന്റെ നേട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു എന്നിവർ കെ. പോൾ തോമസിനെ അനുമോദിച്ചു. ഇസാഫ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ സാബു തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.