ഉപഭോക്തൃ സംതൃപ്തിയിൽ നിസാന് മൂന്നാം സ്ഥാനം

Posted on: September 3, 2015

Nissan-Terrano-Rally

കൊച്ചി : ജെ.ഡി. പവർ ഏഷ്യപെസഫിക് 2015 ഇന്ത്യ സെയിൽസ് സാറ്റിസ്ഫാക്ഷൻ ഇൻഡക്‌സ് (എസ്എസ്‌ഐ) സ്റ്റഡിയിൽ നിസാൻ ഈ വർഷം മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 9-ാം സ്ഥാനത്തായിരുന്നു. വാങ്ങുന്ന ആൾക്ക് കാർ കൈമാറുന്നതിന് എടുക്കുന്ന സമയം, കടലാസ് ജോലികളിലെ വേഗത, സെയിൽസ്മാൻമാരുടെ പെരുമാറ്റം തുടങ്ങിയ ഘടകങ്ങളാണ് ഉപയോക്താവിന്റെ സംതൃപ്തി അളക്കാൻ പരിഗണിച്ചത്.

ജെ.ഡി. പവർ റാങ്കിംഗ് ഉപയോക്താക്കൾ നിസാനിൽ അർപ്പിച്ച വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് നിസാൻ ഇന്ത്യ പ്രസിഡന്റ് (ഓപറേഷൻസ്) ഗുള്ളിയം സിക്കാർഡ് പറഞ്ഞു. 2020 ആവുമ്പോഴേക്കും ഇന്ത്യ നിസാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.