രത്തൻ ടാറ്റാ ഇൻഫിനിറ്റി അനലിറ്റിക്‌സിൽ നിക്ഷേപം നടത്തി

Posted on: August 31, 2015

Ratan-Tata-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ ഇൻഫിനിറ്റിയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. നിഖിൽ വോറ (സിക്‌സ്ത് സെൻസ് വെഞ്ചേഴ്‌സ്), ടിം ബെർണേഴ്‌സ് ലീ, ദേബ് റോയ് (ചീഫ് മീഡിയ സയന്റിസ്റ്റ് ട്വിറ്റർ) തുടങ്ങിയവരും ഇൻഫിനിറ്റിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അലുംമ്‌നികളായ ആകാശ് ഭാട്ടിയയും പുരുഷോത്തം ബോൾട്ടയും ചേർന്നാണ് 2012 ൽ ഇൻഫിനിറ്റിക്ക് രൂപം നൽകിയത്. ഷവോമി, സ്‌നാപ്ഡീൽ, ആംപിയർ തുടങ്ങി 12 സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റാ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.