എക്‌സ്പ്രസ് മണി – മണപ്പുറം ഫിനാൻസ് ഉത്സവകാല ഓഫർ

Posted on: August 30, 2015

Xpress-money-Logo-Big

കൊച്ചി : എക്‌സ്പ്രസ് മണി, പങ്കാളിയായ മണപ്പുറം ഫിനാൻസുമായി ചേർന്ന് കേരളത്തിലെ ഉപയോക്താക്കൾക്കായി പ്രത്യേക ഉത്സവകാല ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 15 വരെയാണ് ഈ പ്രത്യേക പദ്ധതി. ഓരോ ആഴ്ചയിലും അഞ്ച് 22 ഇഞ്ച് എൽഇഡി ടെലിവിഷനാണ് (ആകെ 25 എണ്ണം) സമ്മാനമായി നല്കുക. കൂടാതെ ഈ പ്രത്യേക ഓഫർ കാലയളവിന്റെ അവസാനം നടത്തുന്ന മെഗാ നറുക്കെടുപ്പിലെ വിജയിക്കു 25 ഗ്രാം സ്വർണം സമ്മാനമായി ലഭിക്കും. വിജയികളെ ഇലക്‌ട്രോണിക് നറുക്കെടുപ്പുവഴിയാണ് തെരഞ്ഞെടുക്കുന്നത്.

എക്‌സ്പ്രസ് മണി വഴി പണം ലഭിക്കുന്നവരുടെ പേര് നറുക്കെടുത്താണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഈ കാലയളവിൽ എക്‌സ്പ്രസ് മണി വഴി പണം ലഭിക്കുന്നവരുടെ പേര് ഓട്ടോമാറ്റിക്കായി നറുക്കെടുപ്പിനു യോഗ്യത നേടുമെന്ന് എക്‌സ്പ്രസ് മണി ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് അശ്വിൻ ഗെദാം പറഞ്ഞു.