ഔഡി യൂസ്ഡ്കാർ ബിസിനസ് വ്യാപിപ്പിക്കുന്നു

Posted on: August 30, 2015

Audi-Approved-Plus-Big

മുംബൈ : ഔഡി യൂസ്ഡ്കാർ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ 7 ഔഡി അപ്രൂവ്ഡ് പ്ലസ് ഷോറൂമുകൾ തുറക്കും. നിലവിൽ മൂന്നു ഷോറൂമുകളാണുള്ളത്.

കൂടാതെ ഔഡിയുടെ 10 പുതിയ ഉത്പന്നങ്ങൾ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. രാജ്‌കോട്ടിലും ഔഡി ഡീലർഷിപ്പ് ആരംഭിക്കുമെന്ന് ഇന്ത്യ ഹെഡ് ജോ കിംഗ് പറഞ്ഞു.