കുവൈറ്റിൽ പുതിയ വിമാനത്താവളം വരുന്നു

Posted on: August 29, 2015

Kuwait-International-Airpor

കുവൈറ്റ് : കുവൈറ്റ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് പുതിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം നാല് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും.

നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനുബന്ധമായി പുതിയ വിമാനത്താവളം പ്രവർത്തിക്കും. കഴിഞ്ഞ വർഷം 9 ദശലക്ഷം യാത്രക്കാരാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോയത്. പുതിയ വിമാനത്താവളത്തിൽ 17,00 കാറുകൾ പാർക്ക് ചെയ്യാനാകും.