വോഡഫോൺ 4ജി ഡിസംബറിൽ

Posted on: August 29, 2015

Vodafone-India-Logo-big

ന്യൂഡൽഹി : വോഡഫോൺ രാജ്യത്തെ അഞ്ച് സർക്കിളുകളിൽ ഡിസംബർ അവസാനം 4ജി സേവനം അവതരിപ്പിക്കും. മുംബൈ, ഡൽഹി, കോൽക്കത്ത, ബംഗലുരു, കൊച്ചി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ 4ജി ലഭ്യമാക്കുന്നത്.

അസം, നോർത്ത് ഈസ്റ്റ്, യുപി വെസ്റ്റ്, രാജസ്ഥാൻ, കർണാടക, കേരളം, ഒഡീഷ എന്നീ വോഡഫോൺ സർക്കിളുകൾ പൂർണമായും 3ജിയിലേക്ക് മാറി. ശേഷിക്കുന്ന 9 സർക്കിളുകളും വൈകാതെ 3ജിയിലേക്ക് മാറും.