വാരണാസി – ഹൈദരാബാദ് സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: August 22, 2015

SPICEJET-BOEING-big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഒക്‌ടോബർ 15 മുതൽ വാരണാസി – ഹൈദരാബാദ് സർവീസ് ആരംഭിക്കുന്നു. ഹൈദരാബാദ് – മുംബൈ, ഹൈദരാബാദ് – ബംഗലുരു ഫ്‌ളൈറ്റുകളുടെ ഫ്രീക്വൻസിയും വർധിപ്പിക്കും.

പുതിയ ഫ്‌ളൈറ്റുകളും ഫ്രീക്വൻസി വർധനയും സ്‌പൈസ്‌ജെറ്റിന്റെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നതെന്ന് സീനിയർ വൈസ്പ്രസിഡന്റ് (സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) ശില്പ ഭാട്യ പറഞ്ഞു. കുറഞ്ഞ നിരക്കുകളും വ്യാപകമായ നെറ്റ്‌വർക്കും വഴി സ്‌പൈസ്‌ജെറ്റ് കൂടുതൽ ഇന്ത്യക്കാർക്ക് വിമാനയാത്ര സാധ്യമാക്കുന്നുവെന്നും ശില്പ ഭാട്യ ചൂണ്ടിക്കാട്ടി.