മാത്യു ഏബ്രഹാം കണ്ണൻദേവൻ പ്ലാന്റേഷൻസ് എംഡി

Posted on: August 4, 2015

Tata-Tea-Mathew-Abraham-Big

കൊച്ചി : മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയുടെ (കെഡിഎച്ച്പി) മനേജിംഗ് ഡയറക്ടറായി മാത്യു ഏബ്രാഹം ചുമതലയേറ്റു. കെഡിഎച്ച്പി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗം തലവനും കൊച്ചി ടീ ട്രേഡ് അസോസിയേഷൻ വൈസ് ചെയർമാനുമായിരുന്നു.

ടാറ്റാ ഓയിൽ മിൽസ് പേഴ്‌സണൽ മാനേജരായിരുന്ന കിരിയാന്തൻ കെ. വി. ഏബ്രഹാമിന്റെ മകനാണ്. ഇപ്പോഴത്തെ എംഡി ചാക്കോ പി. തോമസിന് ടാറ്റാ ഗ്രൂപ്പിൽ പുതിയ ചുമതല നൽകിയതിനെ തുടർന്നാണ് നിയമനം. 1994 ൽ ടാറ്റാ ടീ യുടെ മൂന്നാറിലെ പെരിയവുരൈ എസ്റ്റേറ്റിൽ അസിസ്റ്റന്റ് മാനേജരായി ജോലിയിൽ പ്രവേശിച്ച മാത്യു ഏബ്രഹാമിന് രണ്ടു ദശാബ്ദത്തിലേറെ തേയിലത്തോട്ടങ്ങളിലും ഫാക്ടറികളിലും മാർക്കറ്റിംഗ് മേഖലയിലും പ്രവൃത്തിപരിചയമുണ്ട്.