വോഡാഫോൺ 4ജി ട്രയൽ തുടങ്ങി

Posted on: July 24, 2015

Vodafone-India-Logo-big

ന്യൂഡൽഹി : വോഡഫോൺ ഇന്ത്യ തെരഞ്ഞെടുത്ത നഗരങ്ങളിൽ 4ജി ട്രയൽ സേവനം തുടങ്ങിയതായി കമ്പനി അറിയിച്ചു. എയർടെൽ കേരളത്തിലേക്ക് ഉൾപ്പടെ 4ജി വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വോഡഫോണിന്റെ നീക്കം. റിലയൻസ് ജിയോ ഇൻഫോകോം 2015 അവസാനവും ഐഡിയ 2016 ലും 4ജി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വോഡഫോണിന് ഇപ്പോൾ 22 ദശലക്ഷം 3ജി വരിക്കാരുണ്ട്. രാജ്യത്ത് ഒട്ടാകെ 185.4 ദശലക്ഷം ഇടപാടുകാരും വോഡഫോണിനുണ്ട്. കൂടാതെ 14,000 2ജി, 21000 3 ജി ടെലികോം ടവറുകളും വോഡഫോൺ ശ്രേണിയിലുണ്ട്.