ഏബ്രഹാം തര്യൻ ബാങ്കേഴ്‌സ് ക്ലബ് സ്റ്റേറ്റ് ഫോറം പ്രസിഡന്റ്

Posted on: July 15, 2015

Bankers-Club-Abraham-&-Bala

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് പ്രസിഡന്റായി ഏബ്രഹാം തര്യനെയും ജനറൽ സെക്രട്ടറിയായി കെ. യു. ബാലകൃഷ്ണനെയും (എറണാകുളം ക്ലബ്) തെരഞ്ഞെടുത്തു. വി .ഒ. പാപ്പച്ചൻ (കണ്ണൂർ), പീറ്റർ സെബാസ്റ്റ്യൻ (കോട്ടയം), പി.എം. രാജഗോപാൽ (കോഴിക്കോട്), കെ. രവീന്ദ്രൻ (അങ്കമാലി), ജി. മോഹൻ കുമാർ (കൊല്ലം) എന്നിവർ വൈസ് പ്രസിഡന്റുമാരും, കെ. സുധർജ്ജനൻ (എറണാകുളം), എം. ജെ. ബാലചന്ദ്രൻ നായർ (കൊല്ലം), കെ. ടി. സുധീർ (കണ്ണൂർ), പി. ജി. രധീഷ് (വൈക്കം), പി. രമേഷ് (കോഴിക്കോട്) എന്നിവർ സെക്രട്ടറിമാരും, കെ. കെ. രാധാകൃഷ്ണൻ (വൈക്കം) ട്രഷററും, സി. ജെ. അഗസ്റ്റിൻ ജോയിന്റ് ട്രഷററുമാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ. വി. എ. ജോസഫ് മുഖ്യ രക്ഷാധികാരിയും, ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.ഐ. വർഗീസ്, സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ ജോർജ് ജോസഫ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഡപ്യൂട്ടി ജനറൽ മാനേജർ വാസു, സ്റ്റേറ്റ് ഫോറം മുൻ പ്രസിഡന്റ് പി. പി. സുരേഷ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ജനറൽ മാനേജർ ഈപ്പൻ ജോസഫ്, ഫെഡറൽ ബാങ്ക് മുൻ ജനറൽ മാനേജർ സി. തോമസ് ജോസഫ് എന്നിവർ രക്ഷാധികാരികളുമാണ്.

സ്റ്റേറ്റ് ഫോറം വാർഷിക ജനറൽ ബോഡി യോഗം ഡോ. വി. എ. ജോസഫ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഫോറം പ്രസിഡന്റ് ഏബ്രഹാം തര്യൻ അധ്യക്ഷത വഹിച്ചു. പി.പി. സുരേഷ്, സി. തോമസ് ജോസഫ്, കെ.യു. ബാലകൃഷ്ണൻ, കെ. കെ. രാധാകൃഷ്ണൻ, ബാങ്കേഴ്‌സ് ക്ലബ് പ്രസിഡന്റ് വാസു തുടങ്ങിയവർ പ്രസംഗിച്ചു.