മദ്യത്തിന് ‘ജവാൻ’ എന്ന പേരിട്ടത് പിൻവലിക്കണമെന്നാവശ്യം

Posted on: July 6, 2015

Jawan-Rum-big

കോട്ടയം : ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് പുറത്തിറക്കുന്ന മദ്യ ഉത്പന്നങ്ങളിൽ ജവാൻ, ജയ് ജവാൻ എന്നീ പേരുകൾ ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അധികൃതർക്ക് പരാതി നൽകി.

മുൻപ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി 1965 ൽ നൽകിയ ജയ് ജവാൻ ജയ് കിസാൻ എന്ന വാചകത്തിൽ നിന്നും അടർത്തിയെടുത്ത് മദ്യത്തിനു ജയ് ജവാൻ പേരു നൽകിയത് അനുചിതമാണ്. സൈനികരെ മദ്യത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സർക്കാർ സ്ഥാപനം തന്നെ കരിതേച്ചുകാണിക്കുന്നത് അംഗീകരിക്കാനാവുകയില്ല. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്നവരെ മദ്യ ഉത്പന്നത്തിന്റെ ലേബലിൽ ഉൾപ്പെടുത്തിയത് അക്ഷേപകരമാണ്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എബി ജെ. ജോസ് അറിയിച്ചു.