മാഗി കയറ്റുമതി നെസ്‌ലെ പുനരാരംഭിക്കുന്നു

Posted on: July 3, 2015

Maggi-Noodles-productline-B

ന്യൂഡൽഹി : നെസ്‌ലെ ഇന്ത്യയിൽ നിന്നുള്ള മാഗി നൂഡിൽസിന്റെ കയറ്റുമതി പുനരാരംഭിക്കാനൊരുങ്ങുന്നു. കയറ്റുമതി തുടരാമെന്ന ബോംബെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. ഇതിനിടെ ബ്രിട്ടണും ഓസ്‌ട്രേലിയയും ന്യസിലൻഡും കാനഡയും മാഗി നൂഡിൽസിന് ക്ലീൻ ചിറ്റ് നൽകിയതും നെസ്‌ലെയുടെ നില ഭദ്രമാക്കി.

വൈകാതെ മാഗി നൂഡിൽസ് ഇന്ത്യൻ വിപണിയിലും പുനരവതരിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ജൂൺ 5 നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിട്ടി മാഗി നൂഡിൽസിന്റെ വില്പന ഇന്ത്യയിൽ നിരോധിച്ചത്.