കൊച്ചിയിൽ അന്താരാഷ്ട്ര ടാക്‌സ് – ഓഡിറ്റ് കേന്ദ്രം

Posted on: June 29, 2015
കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര ടാക്‌സ് - ഓഡിറ്റ് കേന്ദ്രത്തിന്റെ ധാരണാപത്രം ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽസ് ഗ്രൂപ്പ് സി ഇ ഒ യും ഡയറക്ടറുമായ പി. കെ. സജിത്ത്കുമാറും എസ് വി സി എ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപകൻ സുരേഷ് വൈദ്യനാഥും തമ്മിൽ കൈമാറുന്നു.

കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര ടാക്‌സ് – ഓഡിറ്റ് കേന്ദ്രത്തിന്റെ ധാരണാപത്രം ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽസ് ഗ്രൂപ്പ് സി ഇ ഒ യും ഡയറക്ടറുമായ പി. കെ. സജിത്ത്കുമാറും എസ് വി സി എ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപകൻ സുരേഷ് വൈദ്യനാഥും തമ്മിൽ കൈമാറുന്നു.

കൊച്ചി : ഐ ബി എം സി ഗ്രൂപ്പും എസ് വി സി എ യു മായി സഹകരിച്ച് കൊച്ചിയിൽ അന്താരാഷ്ട്ര ടാക്‌സ്, ഓഡിറ്റ് കേന്ദ്രം ആരംഭിച്ചു. പ്രവാസികൾക്കും ഇന്ത്യയിലെത്തുന്ന വിദേശികൾക്കും റെസിഡന്റ് ഇന്ത്യക്കാർക്കും രാജ്യാന്തര ബിസിനസ് സമൂഹത്തിനും ഏറെ പ്രയോജനപ്പെടുന്ന കേന്ദ്രം രാജ്യാന്തര നികുതി, ഓഡിറ്റ് മേഖലയിൽ നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്നു.

ആഗോളതലത്തിൽ പ്രവാസികൾക്കായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ടാക്‌സ്, ഓഡിറ്റ് കേന്ദ്രം തദേശീയ, വിദേശ സ്ഥാപനങ്ങളുടെയും അക്കൗണ്ടിംഗ്, ഓഡിറ്റ്, ടാക്‌സ് തുടങ്ങി എല്ലാ ധനകാര്യ ആവശ്യങ്ങൾക്കും സമീപിക്കാവുന്ന കേന്ദ്രമാണ്. അതിർവരമ്പുകളില്ലാതെ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വഴികാട്ടി കൂടിയാണ് ഐ ബി എം സി അന്താരാഷ്ട്ര ടാക്‌സ്, ഓഡിറ്റ് കേന്ദ്രം. അന്താരാഷ്ട്ര അക്കൗണ്ടിങ്ങും ഓഡിറ്റ് ചട്ടങ്ങളും മുതൽ തദേശീയ നികുതികളും നികുതി ചട്ടങ്ങളും വരെ എല്ലാ ധനകാര്യ സേവനങ്ങളും കൊച്ചിയിലെ കേന്ദ്രത്തിൽ ലഭിക്കും.

പുതിയ കമ്പനി രജിസ്റ്റർ ചെയ്യുന്നതിന് രാജ്യങ്ങളിൽ നിലവിലുള്ള വ്യത്യസ്ഥ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആഗോളതലത്തിൽ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കൊച്ചിയിലെ ഐ ബി എം സി കേന്ദ്രത്തിൽ ലഭിക്കും. പ്രവാസികൾക്കും പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയവർക്കും തികച്ചും പ്രഫഷണലായും സമയബന്ധിതമായും നികുതി സേവനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പുതിയ ടാക്‌സ്, ഓഡിറ്റ് കേന്ദ്രം ആരംഭിച്ചതോടെ പ്രവാസികൾക്കും ഇന്ത്യയിലെത്തുന്ന വിദേശികൾക്കും റെസിഡന്റ് ഇന്ത്യക്കാർക്കും രാജ്യാന്തര ബിസിനസ് സമൂഹത്തിനും അവരുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന ഏക കേന്ദ്രമായി ഐ ബി എം സി ഗ്രൂപ്പ് മാറിയെന്നു ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽസ് ഗ്രൂപ്പ് സി ഇ ഒ യും ഡയറക്ടറുമായ പി. കെ. സജിത്ത്കുമാർ പറഞ്ഞു. രാജ്യാന്തര ഇൻവെസ്റ്റ്‌മെന്റ് സേവനങ്ങൾ, രാജ്യാന്തര ലീഗൽ, കംപ്ലയൻസ് സേവനങ്ങൾ, സാമ്പത്തിക ബോധവത്ക്കരണം, രാജ്യാന്തര നികുതി, ഓഡിറ്റ് സേവനങ്ങൾ എന്നിവ ഇനി മുതൽ ഒരു കുടക്കീഴിൽ ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതാത് മേഖലയിലെ വിദഗ്ധരുടെ ഉപദേശപ്രകാരം എല്ലാ സേവനങ്ങളും ഇന്ത്യ, അന്താരാഷ്ട്ര സേവനങ്ങൾ, പ്രവാസി സേവനങ്ങൾ എന്നീ മൂന്ന് യൂണിറ്റുകളായാണ് സേവനങ്ങൾ നൽകുന്നതെന്ന് ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽസ് ഗ്രൂപ്പ് ഗ്ലോബൽ അഡ്വൈസറി പാനൽ അംഗം സുരേഷ് വൈദ്യനാഥ് പറഞ്ഞു.

ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷനൽസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ബിനു നായർ, അസിസ്റ്റന്റ്‌റ് വൈസ് പ്രസിഡന്റ് എവിൻ ജോസഫ്, കെ ജെ പ്രകാശ്, ഷിജി അബ്രഹാം, കെ പ്രസാദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.