ഇൻഡസ് ടവേഴ്‌സ് കൂടുതൽ ടവർ സെറ്റുകൾ സ്ഥാപിക്കും

Posted on: June 27, 2015

IndusTowers-Amit-Khanna-big

കൊച്ചി: ടെലികോം ടവർ നിർമാണ കമ്പനിയായ ഇൻഡസ് ടവേഴ്‌സ് കേരളത്തിൽ കൂടുതൽ ടവർ സെറ്റുകൾ സ്ഥാപിക്കും. 2014-15ൽ 6,300 ടവർ സൈറ്റുകളും 17,700 ടെനൻസികളും യാഥാർഥ്യമാക്കി. 2007-08 ൽ 4,200 ടവർ സൈറ്റുകളും, 6,600 ടെനൻസികളുമാണ് ഉണ്ടായിരുന്നത്. ടവറുകളുടെ എണ്ണത്തിൽ 49 ശതമാനം വർധനയാണുണ്ടായതായി ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (കേരള) അമിത് ഖന്ന പറഞ്ഞു.

ടെനൻസികളുടെ എണ്ണത്തിൽ 166 ശതമാനം വളർച്ചയുണ്ടായി. ഓരോ ടവറിന് 2.84 എന്ന നിരക്കിൽ കേരളത്തിലാണ് ഏറ്റവും ഉയർന്ന ടെനൻസി അനുപാതം. നേരിട്ടും അല്ലാതെയും കേരളത്തിൽ 800 പേർക്ക് ഇൻഡസ് ടവേഴ്‌സ് തൊഴിൽ നൽകുന്നതായും അദ്ദേഹം പറഞ്ഞു.