പ്രഫ. നീൽ സ്റ്റാർട്ടപ്‌വില്ലേജ് സന്ദർശിച്ചു

Posted on: June 16, 2015

Neil-Gershenfeld-@-Startup-

കൊച്ചി : യുവസംരംഭകർക്ക് അത്യാധുനിക ഉത്പാദനരീതികൾ പരിചയപ്പെടുത്തുന്ന ഫാബ്രിക്കേഷൻ ലാബ് (ഫാബ് ലാബ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലെ സെന്റർ ഫോർ ബിറ്റ്‌സ് ആൻഡ് ആറ്റംസ് ഡയറക്ടർ പ്രഫ. നീൽ ഗെർഷൻഫെൽഡ് കളമശേരി സ്റ്റാർട്ടപ്‌വില്ലേജ് സന്ദർശിച്ചു.

ഹൈടെക് ഉത്പാദന രീതികൾ പരിശീലിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായി പിന്തുടരുന്ന ഫാബ് ലാബ് എന്ന ആശയത്തിന്റെ പിതാവാണ് പ്രഫസർ നീൽ. യുവസംരംഭകർക്ക് പുതിയ ഐടിഅധിഷ്ഠിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഫാബ് ലാബ് സഹായകമാകും. സംസ്ഥാന സർക്കാരുമായി സഹകരിച്ച് എംഐടികേരളത്തിൽ നിർമ്മിക്കുന്ന രണ്ടു ഫാബ് ലാബുകളിലൊന്നാണ് സ്റ്റാർട്ടപ് വില്ലേജിലേത്. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്-കേരള (ഐഐടിഎം-കെ) ക്യാമ്പസിലാണ് മറ്റൊരു ലാബ്.

സന്ദർശനത്തിനിടെ ഫാബ് ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പ്രഫ നീൽ വിലയിരുത്തി. ഓപ്പൺ സോഴ്‌സ്‌സോഫ്റ്റ്‌വേറിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഫാബ് ലാബിൽ ഒരുങ്ങുന്നത്.