വാർബർഗ് പിങ്കസ് ഇകോം എക്‌സ്പ്രസിൽ നിക്ഷേപം നടത്തി

Posted on: June 16, 2015

Warburg-Pincus-Big

മുംബൈ : യുഎസ് നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ് ഇകോം എക്‌സ്പ്രസിൽ 850 കോടിയുടെ മൂലധനനിക്ഷേപം നടത്തി. ന്യൂഡൽഹി ആസ്ഥാനമായുള്ള ഇകോം എക്‌സ്പ്രസ് ഇകൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ലോജിസ്റ്റിക്‌സ് സേവനങ്ങൾ നൽകിവരുന്ന കമ്പനിയാണ്.

രാജ്യത്തെ 210 നഗരങ്ങളിലായി 320 ഡെലിവറി കേന്ദ്രങ്ങളും 8,000 ലേറെ ജീവനക്കാരും ഇകോം എക്‌സ്പ്രസിനുണ്ട്. പുതിയ മൂലധനം ടയർ 3, ടയർ 4 ടൗണുകളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാൻ ചെലവഴിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ പീപുൾ കാപ്പിറ്റൽ 100 കോടി രൂപ ഇകോം എക്‌സ്പ്രസിൽ നിക്ഷേപിച്ചിരുന്നു.