ബാങ്ക് ഓഫീസർമാരുടെ മിന്നൽ പണിമുടക്ക്

Posted on: June 12, 2015

Bank-Strike

കൊച്ചി : ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ബാങ്ക് ഓഫീസർമാർ ഇന്ന് മിന്നൽ പണിമുടക്ക് നടത്തും. ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറി പി.വി. മോഹനനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഓഫീസർമാർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ന്യൂജനറേഷൻ ബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും പ്രവർത്തനം ഇന്ന് തടസപ്പെട്ടേക്കും. ധനലക്ഷ്മി ബാങ്കിൽ നടക്കുന്ന അഴിമതികളെ ചോദ്യം ചെയ്തതിലുള്ള പ്രതികാര നടപടിയായാണ് പി.വി. മോഹനനെ പിരിച്ചുവിട്ടതെന്ന് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ആരോപിച്ചു.