മഹീന്ദ്ര ഹോളിഡേ ക്ലബിലെ ഓഹരിപങ്കാളിത്തം ഉയർത്തി

Posted on: June 9, 2015

Holiday-Club-big

മുംബൈ : മഹീന്ദ്ര ഹോളിഡേയ്‌സ് ഫിൻലൻഡിലെ ഹോളിഡേ ക്ലബ് റിസോർട്‌സിലെ ഓഹരിപങ്കാളിത്തം 23.3 ശതമാനത്തിൽ നിന്ന് 88 ശതമാനമായി ഉയർത്തി. ഓഹരിവിഹിതം വർധിപ്പിക്കാൻ 200 കോടി രൂപയാണ് മഹീന്ദ്ര മുതൽമുടക്കിയത്.

വികസനപ്രവർത്തനങ്ങൾക്കായി മഹീന്ദ്ര 10 മില്യൺ യൂറോ കൂടി മുതൽമുടക്കും. കഴിഞ്ഞവർഷം ജൂലൈയിലാണ് ഹോളിഡേ ക്ലബിൽ ആദ്യ ഓഹരിവാങ്ങിയത്. 32 റിസോർട്ടുകളും 1,700 ഹോളിഡേ ഹോമുകളും ഹോളിഡേ ക്ലബിനുണ്ട്.