ഹോണ്ടയ്ക്ക് 3 ശതമാനം വില്പന വളർച്ച

Posted on: June 2, 2015

Honda-Motorcycles-&-Scooter

മനേസർ : ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയ്ക്ക് മെയ് മാസത്തിൽ 3 ശതമാനം വില്പന വളർച്ച. വില്പന 2014 മെയ് മാസത്തിലെ 355,530 യൂണിറ്റുകളിൽ നിന്ന് 2015 മെയ്മാസം 367,226 യൂണിറ്റുകളായി വർധിച്ചു. ഇരുചക്ര വാഹനവിപണി 2 ശതമാനം കുറവ് വില്പന രേഖപ്പെടുത്തുമ്പോഴാണ് ഹോണ്ട ഈ നേട്ടം കൈവരിച്ചത്.

ഇക്കാലയളവിൽ ആഭ്യന്തര വില്പന 3.3 ശതമാനം വർധിച്ച് 353,440 യൂണിറ്റുകളായി. കയറ്റുമതി 3 ശതമാനം വർധിച്ച് 13,394 യൂണിറ്റുകളിൽ നിന്ന് 13,786 യൂണിറ്റുകളായി. ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുടെ വില്പന 13 ശതമാനം വർധിച്ചു. അതായത് 2014 മെയിലെ 189,422 യൂണിറ്റുകളിൽ നിന്ന് 215,300 യൂണിറ്റുകളായി.