കുവൈറ്റ് എയർവേസ് ഓഹരിവാങ്ങാൻ ജസീറ എയർവേസ്

Posted on: June 2, 2015

Kuwait-Airways-Airbus-A320-

കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേസിന്റെ 35 ശതമാനം ഓഹരി വാങ്ങാൻ രംഗത്ത്. കുവൈറ്റിലെ സ്വകാര്യ ബജറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കുവൈറ്റ് എയർവേസ് സ്വകാര്യവത്കരിക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. 35 ശതമാനം ഓഹരികളുടെ മൂല്യം 3 ബില്യൺ ഡോളറാണ് കണക്കാക്കിയിട്ടുള്ളത്.

ലോജിസ്റ്റിക്‌സ് സ്ഥാപനമായ അഗിലിറ്റിയും കുവൈറ്റ് എയർവേസിൽ മുതൽമുടക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1954 ൽ ആരംഭിച്ച കുവൈറ്റ് എയർവേസിന് 17 എയർബസ് വിമാനങ്ങളാണുള്ളത്. 2600 ജീവനക്കാരും കമ്പനിയിലുണ്ട്.