എടിഎഫ് വില ഉയർത്തി

Posted on: June 1, 2015

AviationTurbine-Fuel-big

ന്യൂഡൽഹി : വിമാനഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) വില 7.5 ശതമാനം വർധിപ്പിച്ചു. സബ്‌സിഡി ഇല്ലാത്ത എൽപിജി സിലണ്ടറുകളുടെ വിലയിൽ 10.50 രൂപയും കൂട്ടി. ഡൽഹിയിൽ എടിഎഫിന്റെ വിലയിൽ 3,744.08 രൂപയാണ് വർധന. ഇതോടെ വില കിലോ ലിറ്ററിന് 53,353.92 രൂപയാകും.

മെയ് ഒന്നിന് കിലോ ലിറ്ററിന് 272 രൂപ കൂട്ടിയിരുന്നു. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം എടിഎഫിനാണ്.