മസ്‌ക്കറ്റ് എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വർധന

Posted on: May 28, 2015

Muscat-International-Airpor

മസ്‌ക്കറ്റ് : മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 9 ശതമാനം വർധന. 32,28,626 പേരാണ് 2015 ലെ ആദ്യത്തെ നാലുമാസക്കാലത്ത് (ജനുവരി-ഏപ്രിൽ) മസ്‌ക്കറ്റ് വിമാനത്താവളത്തിലൂടെ യാത്രചെയ്തത്.

മുൻവർഷം ഇതേകാലത്ത് 29,58,090 യാത്രക്കാരാണ് വിമാനത്തവളം വഴികടന്നുപോയത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, ഒമാൻ എയർ എന്നീ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ ആരംഭിച്ചതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഇടയാക്കിയത്.