സുനിൽ ഡിസൂസ വേൾപൂൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ

Posted on: May 25, 2015

Whirlpool-India-Sunil-D'Sou

ന്യൂഡൽഹി : വേൾപൂൾ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി സുനിൽ ഡിസൂസയെ നിയമിച്ചു. സുനിൽ ഡിസൂസ ജൂൺ 22 ന് ചുമതലയേൽക്കും. സുനിൽ ഡിസൂസ കഴിഞ്ഞ 15 വർഷമായി പെപ്‌സികോയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം, എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

വേൾപൂൾ കോർപറേഷൻ ഏഷ്യ-പസഫിക് പ്രസിഡന്റും വേൾപൂൾ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന അരവിന്ദ് ഉപ്പൽ, ചെയർമാനായി തുടരും.