അജയ്‌സിംഗ് സ്‌പൈസ്‌ജെറ്റ് ചെയർമാൻ

Posted on: May 23, 2015

Ajay-Singh-SpiceJet-big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് ചെയർമാനും മാനേജിംഗ്ഡയറക്ടറുമായി അജയ്‌സിംഗ് ചുമതലയേറ്റു. ഈ വർഷം ആദ്യമാണ് സൺഗ്രൂപ്പിൽ നിന്നും സ്‌പൈസ്‌ജെറ്റിന്റെ നിയന്ത്രണം അജയ്‌സിംഗ് ഏറ്റെടുത്തത്. അജയ്‌സിംഗിന്റെ പത്‌നി ശിവാനി സിംഗ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹർഷ വർധൻ സിംഗ് എന്നിവരെ സ്വതന്ത്ര ഡയറക്ടർമാരായും നിയമിച്ചിട്ടുണ്ട്. ജനറൽ ഇലക്ട്രിക് കമ്പനിയുടെ ഇന്ത്യയിലെ മുൻ പ്രസിഡന്റും സിഇഒയുമായ തേജ്പ്രീത് എസ് ചോപ്രയെയും വൈകാതെ സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഉൾപ്പെടുത്തും.

2016 മാർച്ച് 31 ന് മുമ്പ് 45-50 വിമാനങ്ങളോടെ ഫ്‌ലീറ്റ് സൈസ് വർധിപ്പിക്കാനാണ് സ്‌പൈസ്‌ജെറ്റിന്റെ നീക്കം. നിലവിൽ ബോയിംഗ് 737 വിഭാഗത്തിലുള്ള 20 ഉം ബോംബാർഡിയർ ക്യു 400 വിഭാഗത്തിലുള്ള 15 വിമാനങ്ങളാണ് സ്‌പൈസ്‌ജെറ്റിനുള്ളത്.