സ്‌പൈസ്‌ജെറ്റ് സെലിബ്രേഷൻ സെയിൽ

Posted on: May 19, 2015

SpiceJet-CelebrationSale-Bi

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് പത്താംവാർഷികത്തോടനുബന്ധിച്ച് 1010 രൂപയുടെ ഓൾ ഇൻക്ലൂസീവ് സെലിബ്രേഷൻ സെയിൽ ആരംഭിച്ചു. ഇന്നു മുതൽ മെയ് 21 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തരസർവീസുകളിലെ ഡയറക്ട് ഫ്‌ലൈറ്റുകളിൽ യാത്ര ചെയ്യാം.

ഈ വർഷം ജൂലൈ ഒന്നു മുതൽ ഒക്ടോബർ 15 വരെയാണ് യാത്രാകാലാവധി. 2005 മെയ് മാസത്തിൽ ന്യൂഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ ഫ്‌ലൈറ്റ്.