സി.കെ. മേനോൻ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ

Posted on: November 16, 2013

C.K.-Menonദോഹയിലെ ബെഹസാദ് കോർപറേഷൻ സിഇഒയും പ്രമുഖ വ്യവസായിയുമായ സി.കെ. മേനോനെ നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനായി സർക്കാർ നാമനിർദേശം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവാണ്. സി.കെ മേനോനെ ഒഐസിസി ദമാം സോൺ അഭിനന്ദിച്ചു.

ഒഐസിസി രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ അഹമദ് പുളിക്കൻ, ദമാം സോൺ ജനറൽ സെക്രട്ടറിയും ഗ്ലോബൽ കമ്മിറ്റി അംഗവുമായ ബിജു കല്ലുമല എന്നിവർ ദോഹയിൽ അദ്ദേഹത്തെ സന്ദർശിച്ച് ദമാമിലെ പ്രവാസി സമൂഹത്തിന്റെ അനുമോദനം അറിയിച്ചു.

തന്റെ പുതിയ സ്ഥാനലബ്ധി പ്രവാസി സമൂഹത്തിനു ഗുണകരമായി ഉപയോഗിക്കുമെന്നും അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ നോർക്ക ഓഫീസ് ദമാമിൽ ഉടൻ ആരംഭിക്കുമെന്നും സി. കെ. മേനോൻ പറഞ്ഞു.

പ്രമുഖ വ്യവസായിയായ എം.എ.യൂസഫലിയാണ് നോർക്ക റൂട്ട്‌സിന്റെ ആദ്യ വൈസ് ചെയർമാൻ. നോർക്ക റൂട്ട്‌സിന്റെ ഇപ്പോഴത്തെ ചെയർമാൻ മുഖ്യമന്ത്രിയും എക്‌സ് ഒഫിഷ്യോ വൈസ് ചെയർമാൻ നോർക്ക മന്ത്രി കെ.സി.ജോസഫുമാണ്.