ഹോണ്ട 11,380 കാറുകൾ തിരിച്ചുവിളിച്ചു

Posted on: May 15, 2015

Honda-Accord-2007-big

ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ 11,380 കാറുകൾ തിരിച്ചുവിളിച്ചു. പാസഞ്ചർസൈഡ് എയർബാഗുകൾക്ക് തകരാറുകൾ കണ്ടതിനെ തുടർന്ന് 2004 ൽ നിർമ്മിച്ച 575 സിആർവി എസ് യു വി കളും ഡ്രൈവർ സൈഡ് എയർബാഗുകൾക്കുള്ള തകരാറ് പരിഹരിക്കാൻ 2003 നും 2007 നും മധ്യേ നിർമ്മിച്ച 10,805 അക്കോർഡ് കാറുകളുമാണ് തിരിച്ചുവിളിക്കുന്നത്.

2004 നിർമ്മിച്ച ഒരു സിവിക് കാറിന്റെ തകരാറ് പരിഹരിച്ചു. ജൂൺ നാലു മുതൽ ഉടമകൾ ഹോണ്ട ഡീലർഷിപ്പുകളുമായി ബന്ധപ്പെടണമെന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചു.