നിസാൻ ടെറാനോ ഗ്രൂവ് വിപണിയിൽ

Posted on: May 14, 2015

Nissan-Trrano--Groov-Big

കൊച്ചി : നിസാൻ ടെറാനോയുടെ ലിമിറ്റഡ് എഡിഷൻ – ടെറാനോ ഗ്രൂവ് വിപണിയിൽ അവതരിപ്പിച്ചു. റോക്ക്‌ഫോർഡ് ഫോസ്‌ഗേറ്റിന്റെ അത്യാധുനിക ഓഡിയോ സംവിധാനത്തോടുകൂടിയ ടെറാനോ ഗ്രൂവ് യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

എൽഇഡി സ്‌കഫ് പ്ലേറ്റ്, ഫോഗ് ലാമ്പുകൾ, ടെയ്ൽ ലാമ്പ്‌സ്, ടെയ്ൽ ഗേറ്റ് എന്നിവയ്ക്ക് ക്രോം ഹൈലൈറ്റ്‌സ് തുടങ്ങിയ സവിശേഷതകളുമുണ്ട്. ബോളിവുഡ് താരം സുഹന്ത് സിംഗ് രജപുട്ടിനെ അവതരിപ്പിക്കുന്ന പരസ്യ കാമ്പൈയിനും നിസാൻ തുടക്കമിടുമെന്ന് ഓപറേഷൻസ് പ്രസിഡന്റ് ഗ്വിലൗമി സിക്കാർഡ് പറഞ്ഞു.

ഹൈ പെർഫോമൻസ് കാർ ഓഡിയോ സംവിധാനമടക്കം 30,000 രൂപയുടെ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും വില 11,45,123 രൂപ (എക്‌സ് ഷോറൂം ഡൽഹി) തന്നെയാണ്. ടെറാനോ ഗ്രൂവിന്റെ 250 യൂണിറ്റുകൾ മാത്രമെ പുറത്തിറക്കുന്നുള്ളു.