ടൊയോട്ട 50 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു

Posted on: May 13, 2015

Toyota-Corolla-2005-Big

ബംഗലുരു : ടൊയോട്ട ലോകവ്യാപകമായി 50 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. 2003 മുതൽ 2007 നവംബറിനും ഇടയ്ക്ക് നിർമ്മിച്ച ടൊയോട്ടയുടെ 35 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗുകളുടെ തകരാറ് സംബന്ധിച്ച പരിശോധന നടത്തുന്നതിന് വേണ്ടിയാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്.

ജപ്പാനിലെ താകറ്റ നിർമ്മിച്ച എയർബാഗുകളാണ് ടൊയോട്ട ഉൾപ്പടെയുള്ള കാർ കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. എയർ ബാഗുകളുടെ തകരാറുമൂലം ചുരുങ്ങിയത് 5 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഓട്ടോമൊബൈൽ നിർമാതാക്കളുടെ വിലയിരുത്തൽ. നിസാനും ലോകവ്യാപകമായി 15,60000 കാറുകൾ ഇതേകാരണത്താൽ തിരിച്ചുവിളിക്കുന്നുണ്ട്.