സിന്തൈറ്റ് കിച്ചൺ ട്രഷേഴ്‌സ് മസാലകൾ വിപണിയിൽ

Posted on: November 15, 2013

ലോകത്തിലെ ഏറ്റവും വലിയ മൂല്യവർധിത സുഗന്ധവ്യഞ്ജന നിർമാതാക്കളായ സിന്തൈറ്റ്, കിച്ചൺ ട്രഷേഴ്‌സ് ശ്രേണിയിൽ പുതിയ കറിമസാലകൾ അവതരിപ്പിച്ചു. സാമ്പാർ മാസാല, ചിക്കൻ മസാല, മീറ്റ് മസാല, ഗരം മസാല എന്നിവയാണ് റംദ റിസോർട്ടിൽ നടന്ന ചടങ്ങിൽ സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ ജോർജ് പോൾ വിപണിയിൽ ഇറക്കിയത്.

ആറുമാസത്തിനുള്ള നിരവധി റെഡി ടു ഈറ്റ് വിഭവങ്ങളോടെ സിന്തൈറ്റ് എഫ്എംസിജി വിപണിയിൽ പ്രവേശിക്കുമെന്ന് ജോർജ് പോൾ പറഞ്ഞു. കിച്ചൺ ട്രഷേഴ്‌സിനു വേണ്ടി ഫാംടെക് പദ്ധതിയിലൂടെയാണ് ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. വടവുകോട് സിന്തൈറ്റ് ടേസ്റ്റ് പാർക്കിലാണ് കിച്ചൺട്രഷേഴ്‌സിന്റെ ഉത്പാദനം.

Kitchen-Treasuresഈർപ്പമോ പൂപ്പലോ ബാധിക്കാതെ സൂക്ഷിക്കാൻ സവിശേഷമായ ത്രീ ലെയർ പായ്ക്കിംഗ്, ഗുണം നഷ്ടമാകാതെ അതേ പായ്ക്കിൽ ദിവസങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന റീസീലബിൾ പ്രസ് ലോക്ക് രുചിയ്ക്ക് യാതൊരുമാറ്റവും വരാതെ സൂക്ഷിക്കുന്ന ഫ്‌ളേവർ ലോക്ക് തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് കിച്ചൺ ട്രഷേഴ്‌സ് മസാലകൾ എത്തുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

മസാലകൾ 100 ഗ്രാം പായ്ക്കുകളിലും മുളകുപൊടി, കാഷ്മീരി മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ 100 ഗ്രാം മുതൽ ഒരു കിലോവരെയുള്ള പായ്ക്കറ്റുകളിലും ലഭ്യമാണ്. എറണാകുളം ജില്ലയിൽ വില്പന ആരംഭിക്കുന്ന കിച്ചൺ ട്രഷേഴ്‌സ് വൈകാതെ മറ്റുജില്ലകളിലും ലഭ്യമാകുമെന്ന് സ്‌പൈസ് ഡിവിഷൻ ഹെഡ് രാജീവ് പലീച പറഞ്ഞു.