ബിഎംഡബ്ല്യുവിന് പുതിയ 10 ഡീലർഷിപ്പുകൾ

Posted on: May 12, 2015

BMW-Showroom-big

ചെന്നൈ : ബിഎംഡബ്ല്യു ഈ വർഷം 10 പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പ് വോൺ പറഞ്ഞു. ടയർ 2 നഗരങ്ങളിലാകും പുതിയ സെയിൽസ് സെന്ററുകൾ. നിലവിൽ 40 സെയിൽസ് ഔട്ട്‌ലെറ്റുകളാണ് ബിഎംഡബ്ല്യുവിന് ഇന്ത്യയിലുള്ളത്.

ഈ വർഷം 15 പുതിയ മോഡലുകളും പുറത്തിറക്കും. ഇവയിൽ നാല് പുതിയ മോഡലുകളുമുണ്ടാകുമെന്നും ഫിലിപ്പ് വോൺ പറഞ്ഞു.