എം കെ കെ. നായര്‍ സ്മാരക പ്രഭാഷണ പരമ്പര

Posted on: January 15, 2019

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ എം കെ കെ നായര്‍ സ്മാരക പ്രഭാഷണ പരമ്പരയില്‍ ഐഎസ്ആര്‍ഒയിലെയും ഡല്‍ഹി ഐഐടിയിലെയും ഓണററി പ്രൊഫസറും ബ്രഹ്മോസ് എയ്‌റോസ്‌പേസ് തലവനുമായ ഡോ. ശിവതാണുപിള്ള പ്രസംഗിച്ചു. കെ എം എ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യ പ്രമേയം പ്രചോദനം നല്‍കുന്ന നേതൃത്വം എന്നതായിരുന്നു.

ഇന്നു കാണുന്ന ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ ദീര്‍ഘവീക്ഷണമുള്ള ഒട്ടേറെ മഹാരഥന്‍മാര്‍ വഹിച്ച പങ്കിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ 18ാം നൂറ്റാണ്ടില്‍ തന്നെ പീരങ്കികള്‍ ഉപയോഗിച്ച ടിപ്പു സുല്‍ത്താനെ റോക്കറ്റ് ടെക്‌നോളജിയുടെ പിതാവായാണു കണക്കാക്കുന്നതെന്നും ഡോ. ശിവതാണുപിള്ള പറഞ്ഞു.

കെഎംഎ മുന്‍ പ്രസിഡന്റ് വേണുഗോപാല്‍ സി. ഗോവിന്ദ് എം കെ കെ നായരെ അനുസ്മരിച്ചു. കെഎംഎ പ്രസിഡന്റ് ദിനേശ് പി. തമ്പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജെയിംസ്റ്റിന്‍ , നിര്‍മല ലില്ലി , സെക്രട്ടറി ജോര്‍ജ് വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.