ഇരുചക്രവാഹനങ്ങള്‍ക്കായി ഗൂഗിള്‍ മാപ്‌സിന്റെ പുതിയ സേവനങ്ങള്‍

Posted on: December 21, 2018

കൊച്ചി : ഇരുചക്ര വാഹനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ സഹായകമാകുന്ന വിധത്തില്‍ ഗൂഗിള്‍ മാപ്‌സില്‍ ലഭ്യമായ ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായുള്ള സേവനങ്ങള്‍, പ്ലസ് കോഡുകള്‍, മാപിലെ പ്രാദേശിക ഭാഷ. അതാതു പ്രദേശത്തെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങള്‍, തല്‍സമയം ലൊക്കേഷന്‍ പങ്കു വെക്കാനുള്ള സൗകര്യം, വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തി യാത്ര ചെയ്യാനുള്ള അവസരം, തല്‍സമയ ഗതാഗത വിവരങ്ങളും മുന്നറിയിപ്പുകളഉം, ഫീച്ചര്‍ ഫോണുകളിലെ മാപ്, ലോക്കല്‍ ഗൈഡുകള്‍ തുടങ്ങിയ സേവനങ്ങള്‍ കൊച്ചിയിലെ സഞ്ചാരം കൂടുതല്‍ സുഗമവും സൗകര്യപ്രദവുമാക്കുകയാണ്.

ഒരു കേന്ദ്രത്തില്‍ നിന്ന് അടുത്ത കേന്ദ്രത്തിലേക്കുള്ള വഴി കാട്ടല്‍ മാത്രമല്ല ഗൂഗിള്‍ മാപു ചെയ്യുന്നതെന്ന് ഗൂഗിള്‍ മാപ്‌സ് ഫോര്‍ ഇന്ത്യയുടെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ്, ഗൂഗിള്‍ മാപ്‌സിന്റെ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ജോണ്‍ പയ്യാപ്പിള്ളില്‍ ജോണ്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഗൂഗിള്‍ മാപ്‌സിനെ കൂടുതല്‍ സമഗ്രവും കൃത്യവും വിശ്വസനീയവുമാക്കി നിങ്ങള്‍ക്ക് ലോകത്തെങ്ങും യാത്ര ചെയ്യാനാവും വിധമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. യാത്ര ആസൂത്രണം ചെയ്യാനും എത്തിച്ചേരുന്ന കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും സുരക്ഷിതമാക്കാനും അതു വഴി യാത്ര ബുദ്ധിമുട്ടില്ലാത്തതും കൂടുതല്‍ ആസ്വാദ്യവും ആക്കാനും ഗൂഗിള്‍ മാപ്‌സ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Google Maps |