ഇളവരശിക്ക് എമേര്‍ജിംഗ് എന്റര്‍പ്രേണര്‍ അവാര്‍ഡ്

Posted on: December 13, 2018

തൃശൂര്‍ : അശ്വതി ഹോട്ട് ചിപ്‌സ് ഉടമ ഇളവരശിക്ക് എമര്‍ജിംഗ് എന്റര്‍പ്രേണര്‍ അവാര്‍ഡ്. ശനിയാഴ്ച കൊച്ചിയിലെ ഹോട്ടല്‍ റാഡിസാന്‍ ബ്ലൂവില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അവാര്‍ഡ് സമ്മാനിക്കും.

തമിഴ്‌നാട് ഉസലാംപെട്ടി സ്വദേശിയായ ഇളവരശി തന്റെ ബിസിനസുമായി തൃശൂരില്‍ ചുവടുറപ്പിച്ചിട്ട് രണ്ട് ദശാബ്ദങ്ങളായി. അശ്വതി ചിപ്‌സ് എന്ന സംരഭം വിജയിത്തെലെത്തിക്കാന്‍ ഇളവരശിക്ക് കഴിഞ്ഞത് കുടുംബത്തിന്റെ പിന്‍തുണ കൊണ്ടാണ്. ഭര്‍ത്താവ് ജയകാന്ത്, മക്കള്‍- അശ്വിന്‍, ഹൃദുല്‍.