ചേന്ദമംഗലത്തിന് ചേക്കുട്ടി നല്‍കിയത് 14 ലക്ഷം

Posted on: December 6, 2018

കൊച്ചി ; മൂന്നുമാസം കൊണ്ട് ചേന്ദമംഗലത്തെ നെയ്ത്തുകാര്‍ക്ക് ചേക്കുട്ടിപ്പാവകള്‍ നല്‍കിയത് 14 ലക്ഷം രൂപ. പ്രളയം നാശം വിതച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി യൂണിറ്റുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് ചെളി കയറി ഉപയോഗ ശൂന്യമായ തുണികളില്‍ നിന്ന് ചേക്കുട്ടിപ്പാവകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്.

സെപ്റ്റംബറില്‍ തുടങ്ങിയ ഓണ്‍ലൈന്‍ വില്പനയിലൂടെ ചേന്ദമംഗലത്തെ കരിമ്പാടം ഹാന്‍ഡ്‌ലൂം വീവേഴ്‌സ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപ എത്തിയതായി ചേക്കുട്ടി സംരഭത്തിന് തുടക്കമിട്ട ലക്ഷ്മി മേനോനും സംരഭകനായ ഗോപിനാഥും പറഞ്ഞു.

TAGS: Chekkutty Dolls |