ജോസ്‌കോയില്‍ ഫൗണ്ടേഷന്‍ ഡേ സെലിബ്രേഷന്‍

Posted on: December 1, 2018

കൊച്ചി : പ്രമുഖ ജുവലറി ഗ്രൂപ്പായ ജോസ്‌കോ ജുവലേഴ്‌സിന്റെ ഷോറുമുകളില്‍ ഡിസംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെ ഫൗണ്ടേഷന്‍ ഡേ ആഘോഷങ്ങള്‍ നടക്കും. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് മൂന്നു കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളും ലഭിക്കും.

പഴയ സ്വര്‍ണാഭരണങ്ങള്‍ മികച്ച വിലയില്‍ മാറ്റി വാങ്ങാനാകും. 50000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്ക് സാരി സമ്മാനമായി ലഭിക്കും. മിനിറ്റുകള്‍ തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ സ്വര്‍ണാഭരണങ്ങളും ഗൃഹോപരണങ്ങളും സ്വര്‍ണനാണയങ്ങളും സമ്മാനമായി ലഭിക്കും.

25000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണാഭരണങ്ങളുടെയും അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെയും പര്‍ച്ചേസുകള്‍ക്കൊപ്പം സ്വര്‍ണനാണയം സൗജന്യമായി ലഭിക്കും. ഒരു ലക്ഷം രൂപയുടെ ഓരോ ഡയമണ്ട് ആഭരണ പര്‍ച്ചേസിനും അഞ്ച് സ്വര്‍ണനാണയങ്ങള്‍ സൗജന്യമായി ലഭിക്കും. വിവാഹാഭരണ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക പാക്കേജും ലഭിക്കും. എല്ലാ പര്‍ച്ചേസുകള്‍ക്കും പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബ്രൈഡല്‍ സെറ്റുകള്‍, അപൂര്‍വ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍, പാര്‍ട്ടിവെയര്‍ ശേഖരങ്ങള്‍, പരമ്പരാഗത ശേഖരങ്ങള്‍ , പുതിയ ഡിസൈനിലെ ഡയമണ്ട് ആഭരണങ്ങള്‍ തുടങ്ങി ഏതു ബജറ്റിനും അനുയോജ്യമായ ആഭരണങ്ങളുടെ ശേഖരവും ഫൗണ്ടേഷന്‍ ഡേ പ്രമാണിച്ച് ഷോറൂമില്‍ പ്രത്യേകം സജ്ജീകരിച്ചിച്ചിട്ടുണ്ടെന്ന് ജോസ്‌കോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടോണി ജോസ് പറഞ്ഞു.