മരിയ ഫിലിപ്പ് സ്മാരക ആൾ കേരള ഡിബേറ്റ് മത്സരം 27 ന്

Posted on: September 22, 2018

കൊച്ചി : മരിയ ഫിലിപ്പ് സ്മാരക അഖില കേരള ഡിബേറ്റ് മത്സരം സെപ്തംബർ 27 ന് കളമശേരി കിൻഫ്ര പാർക്കിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് (സൈം) ൽ നടക്കും. വനിതകളുടെ അവകാശ സംരക്ഷണത്തിൽ ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചില്ല എന്നതാണ് വിഷയം. മൂന്ന് മേഖലാ മത്സരങ്ങളും ഫൈനൽ മത്സരങ്ങളുമാണ് നടക്കുക.

ഉത്തരമേഖലാ മത്സരം 25 ന് കോഴിക്കോട് ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കും ദക്ഷിണ മേഖലാ മത്സരം ചങ്ങനാശേരി അസംപ്ഷൻ കോളജിൽ 24 ന് രാവിലെ പത്തരയ്ക്കും മധ്യമേഖലാ മത്സരങ്ങൾ 26 ന് രാവിലെ പത്തരയ്ക്ക് തൃക്കാക്കര ഭാരത് മാതാ കോളജിലും നടക്കും. രണ്ടംഗങ്ങളുള്ള ടീം ആയി വേണം മത്സരത്തിനെത്താൻ. ടീം അംഗങ്ങളിൽ ഒരാൾ പെൺകുട്ടിയായിരിക്കണം. വിജയികൾക്ക് 25000 രൂപയും റോളിങ്ങ് ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് ഇരുപതിനായിരം രൂപയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെടുന്നയാളിന് 15000 രൂപ പാരിതോഷികം ലഭിക്കും.

27 ന് ഉച്ചയ്ക്ക് 12 മണിക്ക് സൈമിൽ നടക്കുന്ന സമ്മാനദാന ചടങ്ങിൽ ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ മുഖ്യാതിഥിയാകും. സൈം സൊസൈറ്റി പ്രസിഡണ്ട് പി. സി സിറിയക് അധ്യക്ഷത വഹിക്കും. സൈം സ്ഥാപകനും സൈം ബംഗളൂരു ചെയർമാനുമായ പ്രൊഫ. ജെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.

കൂടുതൽ വിവരങ്ങൾക്ക് :  ഡോ. മെഴ്സിയ സെൽവ മലർ @ 9514472247